എൽഡിഎഫിൻ്റെയോ യുഡിഎഫിൻ്റെയോ ബി ടീമല്ല , എ ടീമാണ് ബിജെപി: പ്രധാനമന്ത്രി

single-img
29 March 2026

എതിർ പക്ഷത്തെ രാഷ്ട്രീയ പാർട്ടികളെ വിവിധ വിഷയങ്ങളിൽ കടന്നാക്രമിച്ചും പാലക്കാട്ടെ വികസനങ്ങൾ എടുത്ത് പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിൻ്റെയോ യുഡിഎഫിൻ്റെയോ ബി ടീമല്ല മറിച്ച് എ ടീമാണ് ബിജെപിയെന്നും ബിജെപിയെ എൽഡിഎഫും യുഡിഎഫും ഭയക്കുന്നുവെന്നും മോദി പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും അഴിമതികൾ പുറത്തു കൊണ്ടുവരുമെന്ന് മോദി പറഞ്ഞു.

പ്രസംഗത്തിൽ കേന്ദ്ര സർക്കാറിൻ്റെ വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞ മോദി കേരളത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ എല്ലാം ചെയ്തുവെന്നും അവകാശപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും കഴിഞ്ഞ ദിവസം കോൺഗ്രസ് കൗൺസിലർക്കെതിരെ നടപടി എടുത്തതും മോദി പ്രസംഗത്തിൽ പരാമർശിച്ചു.