വയനാട്ടിലേക്ക് ഖുശ്ബുവിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ച് ബിജെപി

17 October 2024

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രശസ്ത നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബുവിനെ സ്ഥാനാർഥിയായി പരിഗണിച്ച് ബിജെപി കേന്ദ്ര നേതൃത്വം. പക്ഷെ പ്രിയങ്കയ്ക്കെതിരെ സ്ഥാനാർഥിയാകുന്നതിന് ഖുശ്ബു ഇതുവരെ സമ്മതം മൂളിയില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഖുശ്ബുവിന് മേൽ സ്ഥാനാർഥിത്വം സ്വീകരിക്കാനായി ബിജെപി സമ്മർദം ചെലുത്തുന്നുണ്ട്. വയനാട് നിയോജക മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. എൽ ഡി എഫിനായി സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് മത്സരരംഗത്തുള്ളത്.