അധികാരത്തില്‍ തിരിച്ചെത്തുന്ന ബി ജെ പി സര്‍ക്കാര്‍ മധ്യപ്രദേശുകാര്‍ക്ക് അയോധ്യാദര്‍ശനം സൗജന്യമാക്കും: അമിത് ഷാ

single-img
14 November 2023

നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തുന്ന ബി ജെ പി സര്‍ക്കാര്‍ സംസ്ഥാനത്തെ മുഴുവന്‍പേര്‍ക്കും അയോധ്യയിലെ പുതിയ രാമക്ഷേത്രത്തില്‍ ദര്‍ശനസൗകര്യം ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

തിരഞ്ഞെടുപ്പുസമ്മേളനത്തില്‍ വിദിഷ ജില്ലയിലെ സിറോഞ്ച് നിയമസഭാമണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഞാന്‍ ബി ജെ പി അധ്യക്ഷനായിരുന്ന കാലത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രാമക്ഷേത്രനിര്‍മാണം എന്നുതുടങ്ങുമെന്നാണ് എന്നോട് ചോദിച്ചുകൊണ്ടിരുന്നത്. 2024 ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ നടക്കും.

ഇനി മധ്യപ്രദേശുകാര്‍ക്ക് അയോധ്യയിലെ രാമക്ഷേത്രത്തില്‍പോയി പ്രാര്‍ഥന നടത്താന്‍ പണം ചെലവഴിക്കേണ്ടിവരില്ല. പുതിയ ബി ജെ പി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഘട്ടംഘട്ടമായി അതിന് അവസരമൊരുക്കും” – അമിത് ഷാ പറഞ്ഞു