ഞെളിയൻപറമ്പ്: മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിക്കാനെത്തിയ ബിജെപി കൗൺസിലർമാരെ പൂട്ടിയിട്ടു

single-img
13 March 2023

കോഴിക്കോട് ജില്ലയിലെ ഞെളിയൻപറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിക്കാനെത്തിയ ബിജെപി കൗൺസിലർമാരെ പൂട്ടിയിട്ടു. കോർപറേഷനിൽ നിന്ന് ഔദ്യോഗികമായി സന്ദർശനത്തിനെത്തിയ കൗൺസിലർമാരെയും ഇവരോടൊപ്പം വന്ന മാധ്യമ പ്രവർത്തകരെയുമാണ് ജീവനക്കാർ പൂട്ടിയിട്ടത്.

പ്ലാന്റിനുള്ളിലേക്ക് കയറിയ കൗൺസിലർമാർ സന്ദർശനം പൂർത്തിയാക്കി തിരികെ എത്തിയപ്പോൾ ഗേറ്റ് തുറന്നുനൽകാൻ ജീവനക്കാരൻ വിസമ്മതിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തിയാണ് ഗേറ്റ് തുറന്നത്. ഇവിടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ അപാകതകൾ ഉണ്ടെന്നും ഇതിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ധർണ നടത്തുമെന്നും കൗൺസിലർമാർ അറിയിച്ചിട്ടുണ്ട്.

അതേസമയം, എന്തിനാണ് പൂട്ടിയിട്ടതെന്ന ചോദ്യത്തിന് ഉള്ളിലേക്ക് ആർക്കും പ്രവേശനമില്ല എന്നായിരുന്നു മറുപടി എന്ന് കൗൺസിലർമാർ പറയുന്നു.