നാഗാലാൻഡിൽ ബിജെപി സഖ്യം തുടർ ഭരണത്തിലേക്ക്; അക്കൗണ്ട് തുറക്കാതെ കോൺഗ്രസ്

single-img
2 March 2023

നാഗാലാ‌ൻഡിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ജയത്തോടെ അധികാര തുടർച്ചക്കൊരുങ്ങി ബിജെപി-എൻഡിപിപി സഖ്യം. തെരഞ്ഞെടുപ്പിൽ 60 ൽ 28 സീറ്റുകളും നേടിയ എൻഡിപിപി-ബിജെപി 8 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ് . നിലവിലെ വിവരങ്ങൾ പ്രകാരം ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻഡിപിപി മാറിയപ്പോൾ അക്കൗണ്ട് തുറക്കാതെ കോൺഗ്രസ് തുടരുന്നു .

സംസ്ഥാന മുഖ്യമന്ത്രിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) നേതാവുമായ നെയ്ഫിയു റിയോ 15,824 വോട്ടുകൾക്ക് കോൺഗ്രസിന്റെ സെയ്‌വിലി സച്ചുവിനെ പരാജയപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷനും സോഷ്യൽ മീഡിയ സെൻസേഷനുമായ ടെംജെൻ ഇംന അലോംഗ് വിജയിച്ചു. ഇംന അലോങ് തന്റെ അലോങ്‌ടാക്കി മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്.