ബിനീഷ് കോടിയേരിയെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്‌തു

single-img
24 January 2024

ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരിയെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്തു . രാവിലെ 11.30ഓടെയായിരുന്നു ബിനീഷ് ഇ ഡി ഓഫീസിൽ ഹാജരായത്. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യൽ.

വിഷയവുമായി ബന്ധപ്പെട്ട രേഖകൾ ബിനീഷ് കൊടിയേരി ഇ ഡി യിൽ ഹാജരാക്കി. കേസിൽ ഹാജരാകാൻ കഴിഞ്ഞയാഴ്ച സമൻസ് നൽകിയിരുന്നെങ്കിലും ബിനീഷ് ഹാജരായിരുന്നില്ല. അതേസമയം ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ബിനീഷിന് ഒരു വർഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.

ഈ കേസിൽ ബിനീഷിൻ്റെ ആദായനികുതിയിലടക്കം ഇ ഡി പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് എതിരെയുള്ള കേസിൽ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.