ഫെബ്രുവരി 16ന് ഭാരത് ബന്ദ്; ആഹ്വാനവുമായി ഭാരതീയ കിസാന്‍ യൂണിയന്‍
24 January 2024
കർഷകരുടെ വിളകള്‍ക്ക് കെന്ദ്രസർക്കാർ എംഎസ്പി ഉറപ്പുനല്‍കുന്ന നിയമം നടപ്പാക്കാത്തതുള്‍പ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍ ഫെബ്രുവരി 16 ന് ഭാരത് ബന്ദ് ആചരിക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്.
കര്‍ഷക സംഘങ്ങള്‍ക്ക് വിവിധ വ്യാപാരികളോടും ട്രാന്‍സ്പോര്‍ട്ടര്‍മാരോടും പിന്തുണ നല്‍കാനും അന്നേ ദിവസം പണിമുടക്ക് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ദേശീയ വക്താവ് ടികായ്ത്
മാധ്യമങ്ങളോട് പറഞ്ഞു.