ചുമതലകളൊന്നും ഉണ്ടായിരുന്നില്ല; ഭഗവല്‍ സിംഗ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നതായി പത്തനംതിട്ട ഏരിയ സെക്രട്ടറി

single-img
12 October 2022

വിവാദമായ ഇലന്തൂര്‍ നരബലിക്കേസിലെ പ്രധാന പ്രതി ഭഗവല്‍ സിംഗ് സിപിഎമ്മിന്റെ സഹയാത്രികൻമാത്രമായിരുന്നെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ്. പാർട്ടിയിൽ ചുമതലകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നെന്നും ദമ്പതികളുടെ രീതികളിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഭഗവല്‍ സിംഗ് സിപിഎം അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. കുറ്റവാളി പാര്‍ട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്നും ആരായാലും കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഭഗവല്‍ സിംഗ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിപിഎമ്മിന്റേയും പോഷകസംഘടനയുടേയും പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നുവെന്നും സോഷ്യല്‍ മീഡിയിലൂടെ നിരവധി പേര്‍ വ്യക്തമാക്കിയിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെസുരേന്ദ്രനും ആരോപിച്ചിരുന്നു.