പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി; പ്രദര്‍ശനം തടയേണ്ടെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ

single-img
24 January 2023

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം തടയേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . രു ജനാധിപത്യ സമൂഹത്തിനകത്ത് ആശയങ്ങൾ നിഷേധിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരാശയത്തേയും തടഞ്ഞുവെക്കരുത്. തടയാതിരിക്കാൻ ജനാധിപത്യപരമായ പ്രതിഷേധമുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളത്തിൽ വിവിധയിടങ്ങളിൽ ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം തുടരുകയാണ്.

പാലക്കാട് ജില്ലയിൽ വിക്ടോറിയ കേളേജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പ്രദർശനത്തിന് പിന്നാലെ, വിദ്യാർത്ഥികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട്, യുവമോർച്ച കോളേജിലേക്ക് മാർച്ച് നടത്തിയിരുന്നു . പ്രവർത്തകർ തള്ളിക്കയറാൻ ശ്രിച്ചതോടെ, പൊലീസ് അറസ്റ്റുചെയ്തു നീക്കി. അനുമതിയില്ലാത്തെ പ്രദർശനത്തിനെതിരെ പ്രിൻസിപ്പാൾ, പൊലീസിൽ പരാതി നൽകി.