വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

single-img
23 November 2023

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. ഒന്നാം പ്രതിയായ ഫെനി നൈനാൻ, രണ്ടാം പ്രതി ബിനിൽ ബിനു, മൂന്നാം പ്രതി അഭിനന്ദ് വിക്രം, നാലാം പ്രതി വികാസ് കൃഷ്ണ എന്നിവർക്ക് ജാമ്യം ലഭിച്ചു.

നവമ്പർ 27 വരെ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. വോട്ടുചെയ്യാനായി വ്യാജരേഖ തയാറാക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഫോണും പ്രതിയുടെ വീട്ടിൽനിന്നും ആറ്റൂരിലെ യൂത്ത് കോൺഗ്രസ് ഓഫീസിൽനിന്നും പോലീസ് പിടിച്ചെടുത്തു.

കാർഡുകൾ കൈമാറിയതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും പിടിച്ചെടുത്ത തിരിച്ചറിയൽ കാർഡുകൾ വ്യാജമാണെന്ന് തെളിഞ്ഞതായും പോലീസ് വ്യക്തമാക്കിയിരുന്നു. ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് വികാസ് കൃഷ്ണ വ്യാജ കാർഡുകൾ നിർമ്മിച്ചത്. ഈ കാർഡുകൾ മറ്റ് പ്രതികൾക്ക് ഓൺലൈനായി നൽകിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.