ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ഓഫീസിന് നേരെ ആക്രമണം

14 August 2023

ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിന് നേരെ വീണ്ടും ആക്രമണം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. കല്ലുമായെത്തിയ പ്രതി സൂരജ്, കോർപ്പറേറ്റ് ഓഫീസിന്റെ മുന്നിലെ സെക്യൂരിറ്റി ക്യാബിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു.
ഈ സമയം ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീവനക്കാരന്റെ വാഹനത്തിന്റെ ചില്ലും പ്രതി അടിച്ചു പൊട്ടിച്ചു. ഏറെ നേരം ഹൗസിങ്ങ് ബോർഡിലെ ഓഫീസിന് മുന്നിൽ പരാക്രമം നടത്തിയ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.
ഇതിനു മുൻപും സമാനമായ രീതിയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ കോർപ്പറേറ്റ് ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു.