വട്ടുള്ള ചിലരാണ് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ നടത്തുന്നത്; അതിന്റെ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല: രാജീവ് ചന്ദ്രശേഖർ

single-img
25 December 2025

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതികരിച്ച് ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വട്ടുള്ള ചിലരാണ് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ നടത്തുന്നതെന്നും അതിന്റെ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ലെന്നും അതെല്ലാം ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്ന രാഷ്ട്രീയം കളിക്കുന്നത് കോൺഗ്രസും സിപിഐഎമ്മുമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എല്ലാവർക്കും സ്വന്തം വിശ്വാസം ആഘോഷിക്കാനും ഭരണഘടനാപരമായ അവകാശം നിലനിൽക്കുമെന്നും, ആരെങ്കിലും ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ നിയമാനുസൃത നടപടി സ്വീകരിക്കപ്പെടേണ്ടതാണെന്നും വ്യക്തമാക്കി. വിവാദങ്ങൾ സൃഷ്ടിക്കുകയല്ല, നിയമപരമായ നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച സാഹചര്യത്തിലും വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായാൽ ക്ഷമാപണം അഭ്യർത്ഥിച്ചെന്നും, ക്രിസ്മസ് ദിനത്തിൽ ഇത്തരം വിവാദത്തിലേക്ക് പോകരുതെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.