കൊവിഡ് സ്ഥിരീകരിച്ചതിനാൽ പൊതുദര്‍ശനം ഒഴിവാക്കി; അറ്റ്‍ലസ് രാമചന്ദ്രന് യാത്രാമൊഴി നൽകി ദുബായ്

single-img
3 October 2022

അന്തരിച്ച പ്രശസ്ത പ്രവാസി വ്യവസായി അറ്റ്‍ലസ് രാമചന്ദ്രൻറെ സംസ്കാരം ഇന്ന് ദുബായിൽ നടന്നു. ജബലലി ക്രിമറ്റോറിയത്തിൽ നടന്ന സംസ്കാരചടങ്ങുകളിൽ സഹോദരൻ രാമപ്രസാദ് അന്ത്യകര്‍മങ്ങൾ ചെയ്തു. കൊവിഡ് വൈറസ് വ്യാപന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്.

മരണത്തിനു പിന്നാലെ അറ്റ്‍ലസ് രാമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. ഹൃദയാഘാതത്താൽ ദുബായിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ചയായിരുന്നു അറ്റ്‍ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു.