ആതിഖ് അഹമ്മദ് കൊലപാതകം; ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അൽ-ഖ്വയ്‌ദ
21 April 2023
യുപി പോലീസിന്റെ കസ്‌റ്റഡിയിലിരിക്കെ രാഷ്ട്രീയ- ഗുണ്ടാസംഘ തലവൻ ആതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അൽ-ഖ്വയ്‌ദ ഇൻ ഇന്ത്യൻ കോണ്ടിനെന്റ് (എക്യുഐഎസ്).
ഇന്ന് അൽ-ഖ്വയ്‌ദയുടെ പ്രചരണ മാധ്യമ വിഭാഗമായ അസ്-സാഹബ് പുറത്തിറക്കിയ ഏഴ് പേജുള്ള മാസികയിൽ ഈദ് സന്ദേശത്തിൽ ഭീകര സംഘടന പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും, കൊലചെയ്യപ്പെട്ട ആതിഖിനെയും സഹോദരൻ അഷ്‌റഫിനെയും “രക്തസാക്ഷികൾ” എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.
അതേസമയം, ഗുണ്ടാസംഘ തലവനിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും പോലീസ് ഉദ്യോഗസ്ഥർ ചെക്കപ്പിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേർ കൊലപ്പെടുത്തുകയായിരുന്നു.