കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് അയർലണ്ട്

single-img
9 October 2022

അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായിരുന്നു കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് അയർലണ്ട് (എ ഐ സി).

ഈമാസം ഏഴിന് വൈകുന്നേരം താല ഫിർഹൌസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് സംഘടിപ്പിച്ച യോഗത്തിൽ ഐറിഷ് സമൂഹത്തിന്റെ വിവിധമേഖലയിലുള്ള വ്യക്തികൾ പങ്കെടുത്തു. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗ്ഗീസ് ജോയ് അദ്ധ്യക്ഷനായ ചടങ്ങിൽ എ ഐ സി ഡബ്ലിന് ബ്രാഞ്ച് സെക്രട്ടറി മനോജ് ഡി മന്നാത്ത്‌ സ്വാഗതം പറഞ്ഞു.

കോടിയേരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തനിക്കു വ്യക്തിപരമായും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ ഐ സിയുടെ അനുശോചനപ്രമേയം ജനറൽ സെക്രട്ടറി ഹർസെവ് ബെയിൻസ് ഓൺലൈൻ വഴി അവതരിപ്പിച്ചു. നായനാർക്ക് ശേഷം പ്രസന്നമായ ശൈലിയിലൂടെ ജനമനസ്സുകളിൽ കുടിയേറിയ നേതാവാണ് കോടിയേരി എന്ന് അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) നേതാവ് ഫവാസ് മാടശ്ശേരി കോടിയേരിയെ അനുസ്മരിച്ചു.