ഔദ്യോഗിക അനുമതിയായി; ‘ഒറ്റക്കൊമ്പനി’ൽ അഭിനയിക്കാൻ സുരേഷ് ഗോപി

single-img
11 June 2024

മൂന്നാം മോദി മന്ത്രിസഭയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേക്ക്. സിനിമകളിൽ അഭിനയിക്കാൻ ഔദ്യോഗിക അനുമതി ലഭിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്.

ദീർഘകാലമായി പ്രഖ്യാപിച്ച ഒറ്റക്കൊമ്പൻ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. താൻ അഭിനയിക്കാൻ അനുവാദം കിട്ടേണ്ട സ്ഥലത്തുനിന്നും അനുമതി വാങ്ങിയെന്നും സിനിമയിലേക്ക് മടങ്ങുകയാണെന്നും സുരേഷ് ഗോപി തന്നെ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തമാസം ഒന്നിന് ഒറ്റക്കൊമ്പൻ്റെ ചിത്രീകരണം ആരംഭിക്കും. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുമെന്നും തന്റെ സിനിമ സെറ്റിൽ ഒരു ഓഫീസ് പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.