അറസ്റ്റിലായ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെ പാര്‍പ്പിക്കുക സെല്ലില്‍ ഒറ്റയ്ക്ക്; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും

single-img
24 April 2023

ദില്ലി: അറസ്റ്റിലായ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും.

അസമിലെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കാണ് അമൃത്പാല്‍ സിംഗിനെ പാര്‍പ്പിച്ചിരിക്കുന്നത്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

പഞ്ചാബില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് അമൃത്പാല്‍ സിംഗിനെ അസം ദീബ്രുഗഡിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് ഇന്നലെ മാറ്റിയത്. അസം പൊലീസിലെ കമാന്‍ഡോകളെടയടക്കം വിന്യസിച്ച്‌ ജയിലിനുള്ള സുരക്ഷ കൂട്ടി. ജയിലില്‍ പ്രത്യേക നിരീക്ഷണം ഉറപ്പാക്കി ഒറ്റയ്ക്കാണ് അമൃത്പാലിനെ പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബ് പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും റോയും ജയിലില്‍ അമൃത്പാലിനെ ചോദ്യം ചെയ്യം. ലണ്ടനിലെ ഇന്ത്യന്‍ എംബസി അക്രമം അന്വേഷിക്കുന്ന എന്‍ഐഎയുടെ സംഘവും അസമിലേക്ക് പോകും.

പപ്പല്‍ പ്രീത് അടക്കുള്ള അമൃത്പാലിന്റെ 9 അനുയായികളും ഇതേ ജയിലിലാണുള്ളത്. ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചും സാമ്ബത്തിക ഇടപാടിനെ കുറിച്ചും ഏജന്‍സികള്‍ നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ അമൃത്പാലിനെതിരെ പൊലീസ് നടപടി തുടങ്ങിയതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ഖലിസ്ഥാന്‍ വാദികള്‍ ആക്രമം നടത്തിയത്. അമൃത്പാലിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ കനത്ത ജാഗ്രത തുടരുകയാണ്.