ദേശീയപാത ഉപരോധ കേസിൽ ഷാഫി പറമ്പിലിനെതിരെ അറസ്റ്റ് വാറന്റ്
21 January 2026

ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഷാഫിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പോലീസിന് നിർദേശം നൽകി.
2022-ൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി, അന്ന് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ദേശീയപാത ഉപരോധം നടന്നത്. കേസിൽ ഹാജരാകാൻ നൽകിയ നിരവധി അവസരങ്ങൾ എംപി ഉപയോഗിക്കാതിരുന്നതോടെയാണ് കോടതി കർശന നിലപാട് സ്വീകരിച്ചത്.
ഹാജരാകാൻ തയ്യാറായില്ലെന്ന് കോടതി നിരീക്ഷിക്കുകയും, കേസ് ഈ മാസം 24-ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു. നിലവിൽ വടകര എംപിയായ ഷാഫി പറമ്പിലിനെതിരെയുള്ള അറസ്റ്റ് വാറന്റ് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായ ചർച്ചയായി മാറിയിട്ടുണ്ട്.


