6500 ഓളം സമ്പന്നര്‍ ഈ വര്‍ഷം മാത്രം ഇന്ത്യ വിടും; റിപ്പോർട്ട്

single-img
14 June 2023

2023 ൽ 6500 സമ്പന്നര്‍ ഇന്ത്യ വിട്ടുപോകുമെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് -2023ലാണ് ഏകദേശം 6500 ഓളം സമ്പന്നര്‍ ഈ വര്‍ഷം മാത്രം മറ്റു രാജ്യങ്ങളിള്‍ ചേക്കേറുമെന്നുള്ളത്.

8.2 കോടി രൂപയോ അതില്‍ കൂടതലോ അതായത് ഒരു മില്യണ്‍ യു എസ് ഡോളറോ അതില്‍ കൂടുതലോ മുതല്‍ മുടക്കാന്‍ കഴിയുന്നവരെയാണ് സമ്പന്നരുടെ പട്ടികയില്‍ ഇവർ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരെ high net worth individual എന്നാണ് പൊതുവേ വിളിക്കുന്നത്.

അതേസമയം, കഴിഞ്ഞ വർഷത്തിൽ ഏതാണ്ട് 7500 ഓളം സമ്പന്നര്‍ ആണ് ഇന്ത്യ വിട്ട് മറ്റു രാജ്യങ്ങളില്‍ ചേക്കേറുകയുണ്ടായി . ഇന്ത്യയ്ക്ക് പിന്നാലെ ഏറ്റവും അധികം സമ്പന്നര്‍ വിട്ടുപോയ രാജ്യം ചൈനയാണ്. ഓസ്‌ട്രേലിയ , യു എ ഇ സിംഗപ്പൂര്‍, അമേരിക്ക , സ്വിറ്റ് സ്വര്‍ലണ്ട് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിലെ സമ്പന്നര്‍ ഈ വര്‍ഷം കൂടുതലായി ഒഴുകിയത്.

നിലവിൽ 8200 കോടിയില്‍ കൂടുതല്‍ സമ്പത്തുളള 123 പേരാണ് ഇ്ന്ത്യയിലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യക്കാരായ സമ്പന്നര്‍ക്ക് രാജ്യത്ത് ജീവിതം തുടരാനോ നിക്ഷേപം നടത്താനോ വലിയ താല്‍പര്യമില്ലാത്തതിനാലാണ് അതിന് സാധ്യതയുള്ള രാജ്യങ്ങളിലേക്ക് പോകുന്നതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.