സിക്കിമിൽ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടം; മരണപ്പെട്ട സൈനികരിൽ മലയാളിയും

23 December 2022

ഇന്ന് സിക്കിമിൽ ആർമി ട്രക്ക് മലയിടുക്കിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട സൈനികരിൽ മലയാളിയും ഉൾപ്പെട്ടു. പാലക്കാട് ജില്ലയിലെ മാത്തൂർ ചെങ്ങണിയൂർകാവ് സ്വദേശി വൈശാഖ് (26) ആണ് മരിച്ചത്. നാല് വർഷത്തിന് മേൽ സൈന്യത്തിൽ സേവനം അനുഷ്ഠിച്ച് വരവേയാണ് അപകടമുണ്ടായത്.
ചെങ്ങണ്ണിയൂർ സ്വദേശിയായ സഹദേവനാണ് വൈശാഖിന്റെ പിതാവ്. ഈ വർഷം ഒക്ടോബറിലായിരുന്നു ഒരു മാസത്തെ അവധി പൂർത്തിയാക്കിയ ശേഷം വൈശാഖ് തിരികെ ജോലിയിൽ പ്രവേശിച്ചത്. വൈശാഖിന്റെ .മരണത്തെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥർ കുടുംബത്തെ ഔദ്യോഗികമായി വിവരം ധരിപ്പിട്ടിട്ടുണ്ട്.