ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാൻ രഹസ്യ കൂടിക്കാഴ്ച നടത്തി

single-img
18 September 2022

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രഹസ്യ കൂടിക്കാഴ്ച നടത്തി. തൃശൂര്‍ ആനക്കല്ലില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

സംസ്ഥാനത്തെ ആര്‍എസ്എസിലെ കാര്യവാഹകന്മാരുടെയും പ്രചാരകന്മാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നതിനായി രണ്ടുദിവസമായി മോഹന്‍ഭാഗവത് തൃശൂരിലുണ്ട്. അവിണിശ്ശേരിയില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടിലാണ് താമസം. ഇവിടെയെത്തിയാണ് ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം നീണ്ടു. തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്‍ടി ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോറൈനോലൈറിങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ ആന്റ് ടെന്റ്‌സ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗവര്‍ണര്‍.

ആര്‍എസ്എസ് പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല. ഗവര്‍ണര്‍- ഭാഗവത് കൂടിക്കാഴ്ചയിലും ആരെയും പ്രവേശിപ്പിച്ചില്ല. കേരളത്തില്‍ സര്‍ക്കാറിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിസന്ധിയിലാക്കുന്നതിനിടെയാണ് ഭരണഘടനാ പദവിയിലുള്ള സംസ്ഥാന ഗവര്‍ണര്‍ സ്വകാര്യ സ്ഥലത്തെത്തി ആര്‍എസ്എസ് തലവനുമായുള്ള കൂടിക്കാഴ്ചയെന്നതാണ് ഗൗരവകരമാണ്