ജെന്റർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവത്കരണം: കുഞ്ഞാലിക്കുട്ടി

single-img
5 August 2022

ജെന്റർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവത്കരണമാണെന്നും, ഇതുമായി ബന്ധപ്പെട്ട് സർക്കാർ അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്നും പി.കെ. കുഞ്ഞാലിക്കുട്ടി. ജെന്റർ ന്യൂട്രൽ യൂണിഫോം മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് വിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ജെന്റർ ന്യൂട്രൽ യൂണിഫോമിൽ സർക്കാർ അനാവശ്യവിവാദമുണ്ടാക്കുകയാണ്. കുട്ടികൾ നേരിടുന്ന പ്രതിസന്ധിയാണ് സർക്കാർ പരിഹരിക്കേണ്ടത്. കുട്ടികൾ നേരിടുന്ന പ്രതിസന്ധിയാണ് സർക്കാർ പരിഹരിക്കേണ്ടത്. സീറ്റ് വിഷയം ചർച്ചയിലില്ല. വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുന്നില്ല. എല്ലാ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമൊരുക്കണം- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അനാവശ്യ വിവാദത്തേക്കാൾ വിദ്യാഭ്യാസമാണ് പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.