ഒളിംപിക്‌സ് വേദിയില്‍ ക്രിക്കറ്റിനും ഇടം നൽകണം: രാഹുല്‍ ദ്രാവിഡ്

single-img
14 November 2020

ക്രിക്കറ്റിനെ ഒരു മത്സര ഇനമായി ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്ക്ക് അത് സഹായകമാകുമെന്നും ദ്രാവിഡ് പറഞ്ഞു. ‘ഇപ്പോള്‍ തന്നെ ക്രിക്കറ്റ് ഒരുപാട് രാജ്യങ്ങളില്‍ കളിക്കുന്നുണ്ട്. ഒളിംപിക്‌സ് പോലൊരു വേദിയില്‍ ക്രിക്കറ്റിനും ഇടം നല്‍കണം’, ദ്രാവിഡ് പറഞ്ഞു.

മുന്‍പൊരിക്കല്‍ അന്താരാഷ്ട സംഘടനയായ ഐസിസി ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഒരു സര്‍വെ നടത്തിയപ്പോള്‍ 87 ശതമാനം പേരും ഒളിപിംക്‌സില്‍ ക്രിക്കറ്റ് വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

പക്ഷെ ഇന്ത്യയില്‍ നിന്നും ബിസിസിഐ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. അതേപോലെ തന്നെ 2010, 2014 ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ബിസിസിഐ ടീമിനെ അയച്ചിരുന്നില്ല.