കോഴിക്കോട് കോര്‍പറേഷനിലും നിയമന വിവാദം

single-img
8 November 2022

തിരുവനന്തപുരം കോര്‍പറേഷനൈൽ നിയമ വിവാദത്തിനു പിന്നാലെ സി പി എം ഭരിക്കുന്ന കോഴിക്കോട് കോര്‍പറേഷനിലും നിയമന വിവാദം. ആരോഗ്യ വിഭാഗത്തിലെ 122 താല്‍ക്കാലിക ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ ശ്രമം നടക്കുന്നതായാണ് ആരോപണം. നിയമനത്തിനായി രൂപീകരിച്ച ഇന്‍റര്‍വ്യൂ കമ്മിറ്റിയില്‍നിന്ന് പ്രതിപക്ഷത്തെ ഒഴുവാക്കിയത് സി പി എമ്മുകാർ കയറ്റാനാണ് എന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.

122 പേരുടെ നിയമനങ്ങള്‍ക്കായി ആയിരത്തോളം ഉദ്യോഗാർഥികളെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിരുന്നു. മേയറുടെ പ്രതിനിധി, ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്‍റര്‍വ്യൂ കമ്മിറ്റിയിൽയിൽ പ്രതിപക്ഷത്തിന്റെ അംഗങ്ങളെ ഉൾപ്പെടുത്തിയില്ല എന്നതാണ് ആരോപണം

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നാണു മേയര്‍ പ്രതികരിച്ചത്. മാത്രമല്ല നിയമനക്കാര്യങ്ങളില്‍ പൊതുവില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. കൂടാതെ ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആണ് നിയമിക്കുന്നത് എന്നാണു സി പി എം പറയുന്നത്.

താൽക്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താനുള്ള സാധ്യതയുള്ളതിനാല്‍ ബിരുദ്ധധാരികള്‍ അടക്കം തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. അന്തിമ പട്ടിക കോര്‍പറേഷന്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.