പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും നല്ലവനാണെങ്കില്‍ ബിജെപിയിൽ സ്വീകരിക്കും: ശോഭാ സുരേന്ദ്രൻ
 
							
								
								23 April 2024 
							
						
ദല്ലാള്‍ നന്ദകുമാറിന്റെ കയ്യിൽ നിന്നും താൻ പത്ത് ലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തെത്തി . ബാങ്ക് അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ താൻ വാങ്ങിയത് ദല്ലാള്‍ നന്ദകുമാറിന് എട്ട് സെന്റ് സ്ഥലം വാങ്ങുന്നതിന്റെ ഭാഗമായിട്ടാണെന്നും അവർ പറഞ്ഞു,
പിണറായി വിജയനോളം തലപ്പൊക്കമുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു നേതാവിനെ ബിജെപിയിൽ ചേർക്കാൻ അഖിലേന്ത്യതലത്തില്‍ കൊണ്ടുവന്ന് ഞങ്ങളുടെ നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിരങ്ങിയ ആളാണ് ദല്ലാള്‍ എന്നും ശോഭ പറഞ്ഞു. നാളെ പിണറായി വിജയനൊഴിച്ച് ആരെ കിട്ടിയാലും നല്ലവനാണെങ്കില്‍ ബിജെപി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


