മഴ ശക്തം; കോഴിക്കോട് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
8 July 2026

കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ജില്ലയിൽ റെഡ് അലേർട്ട് തുടരുകയാണ്. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്. കൂടാതെ ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നീ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാനാകില്ല. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.


