പുരാവസ്തു തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണ സം​ഘത്തെ മാറ്റി

single-img
7 October 2022

മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ സം​ഘത്തെ മാറ്റി. എസ് പി സോജന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തെ മാറ്റി പകരം കോട്ടയം ക്രൈംബ്രാഞ്ച് എസ് പി സാബു മാത്യുവിനാണ് പുതിയ ചുമതല നൽകിയത്.

ഇപ്പോഴുള്ള അന്വേഷണ സംഘത്തിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.നേരത്തെ ഐ ജി ജി ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മോന്‍സനുമായി ബന്ധുമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബര്‍ പത്തിന് ഐജി ലക്ഷ്മണയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഐജിയുടെ അതിഥിയായി പൊലീസ് ക്ലബിലും മോണ്‍സണ്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.