താനൂര്‍ തൂവല്‍തീരത്ത് വീണ്ടും ബോട്ട് അപകടം; ഹൗസ് ബോട്ട് മുങ്ങി

single-img
9 May 2023

മലപ്പുറം ജില്ലയിലെ താനൂര്‍ തൂവല്‍തീരത്ത് വീണ്ടും ബോട്ട് അപകടം. കഴിഞ്ഞ ദിവസം ദുരന്തം ഉണ്ടായ പൂരപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി. ഇവിടെ നിര്‍ത്തിയിട്ട ബോട്ട് ആണ് മുങ്ങിയത്. ഈ സമയം ബോട്ടില്‍ ആളുണ്ടാവാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

അതേസമയം, അപകടകാരണം വ്യക്തമല്ല. പുഴയിലെ ഓളത്തിന്റെ ശക്തിയില്‍ മുങ്ങിയതാകാം എന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, താനൂര്‍ ബോട്ട് ദുരന്തത്തില്‍ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പോര്‍ട്ട് ഓഫീസറോട് ഇത് സംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ബന്ധപ്പെട്ട പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയത്.