പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ടു; അനില്‍ ആന്‍റണി ബിജെപിയില്‍ സജീവമാകുന്നു

single-img
20 July 2023

രാജ്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ സജീവമാകുന്നു. അതിന്റെ മുന്നോടിയായി അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടു. ഇന്ന് പാർലമെന്‍റിലെത്തിയാണ് അനിൽ ആന്‍റണി പ്രധാനമന്ത്രിയെ കണ്ടത്.

ഇപ്പോഴുള്ള കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ചർച്ചയായി എന്നാണ് വിവരം. ബിജെപിയിൽ ചേർന്ന ശേഷം ആദ്യമായാണ് അനിൽ ആന്‍റണി പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തുന്നത്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്‍റണിയെ ബിജെപിയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.