അനിൽ ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പിന്തുണ

single-img
22 April 2024

പത്തനംതിട്ട മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ സ്വീകരണം നൽകി. അനിൽ ആന്റണിക്ക് പൂർണ പിന്തുണ നൽകുമെന്ന് സഭാ നേതൃത്വം അറിയിച്ചു.

തിരുവല്ലയിലുള്ള യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സിൽവാനിയോസ്‌ മെത്രാപ്പൊലിത്ത, സഭാ പിആർഒ ഫാ. സിജോ പന്തപ്പള്ളിൽ തുടങ്ങി നൂറോളം വൈദികരും സഭാ വിശ്വാസികളും പങ്കെടുത്തു. മെത്രാപോലീത്തയും അനിൽ കെ. ആന്റണിയും യോഗത്തിൽ സംസാരിച്ചു.

തെരഞ്ഞെടുപ്പിൽ അനിലിന്റെ വിജയത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് യോഗത്തിൽ ഉറപ്പ് നൽകി. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപി ക്ക് പരസ്യ പിന്തുണ നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സഭകൾ പിന്തുണയുമായി രംഗത്ത് വരുമെന്ന് ബിജെപി ജില്ലാ സെക്രട്ടറി റോയി മാത്യു അറിയിച്ചു.