ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ആൻഡ്രു ഫ്‌ളിന്റോഫിന് കാർ അപകടത്തിൽ ഗുരുതര പരിക്ക്

single-img
14 December 2022

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ആൻഡ്രു ഫ്‌ളിന്റോഫിന് കാർ അപകടത്തിൽ ഗുരുതര പരിക്ക്. ബിബിസി സംപ്രേക്ഷണം ചെയ്യുന്ന ഷോ ആയ ടോപ്പ് ഗിയറിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.

ഈ തിങ്കളാഴ്ച സറേയിലെ സൺസ്‌ഫോൾഡ് പാർക്ക് എയറോഡ്രാമിൽ മഞ്ഞ് മൂടിയ അന്തരീക്ഷത്തിൽ നടന്ന ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.പ്രാഥമിക ശുശ്രൂഷകൾ നൽകി താരത്തെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.നിലവിൽ പരിക്ക് ഗുരുതരമാണെങ്കിലും ഫ്ലിന്റോഫിന്റെ ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്‌ളിന്റോഫ് സാധാരണമായ വേഗത്തിലാണ് കാറോടിച്ചതെന്നും എന്നാൽ ശക്തമായ മഞ്ഞുവീഴ്ചയിൽകാർ ട്രാക്കിൽ നിന്ന് വഴുതി മാറിയാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക വിവരം. മുൻപ് 2019ലും ടോപ്പ് ഗിയറിന്റെ ചിത്രീകരണത്തിടെ ഫ്‌ളിന്റോഫിന് പരിക്കേറ്റിരുന്നു.

നിലവിലെ അപകടത്തെത്തുടർന്ന് ടോപ് ഗിയർ ഷോയുടെ ചിത്രീകരണം തത്കാലത്തേക്ക് നിർത്തിവച്ചു. ഫ്‌ളിന്റോഫിനൊപ്പം പരിപാടിയിലെ അവതാരകനായ ക്രിസ് ഹാരിസും അപകട സമയത്ത് ട്രാക്കിലുണ്ടായിരുന്നു. എന്നാൽ ക്രിസ് ഹാരിസിന് അപകടത്തിൽ പരിക്കില്ല.