നടി സാമന്തയ്ക്കായി അമ്പലം നിര്‍മിച്ച് ആന്ധ്രാപ്രദേശുകാരനായ ആരാധകൻ

single-img
29 April 2023

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് സാമന്ത. ഇപ്പോഴിതാ ഒരു ആരാധകൻ സാമന്തയുടെ അമ്പലം നിര്‍മിച്ചുവെന്നാണ് പുതിയ വാര്‍ത്ത. ആന്ധ്രാ സ്വദേശിയായ ആരാധകൻ തെന്നാലി സന്ദീപാണ് സ്വന്തം ഗ്രാമമായ ആലപ്പാടില്‍ സാമന്തയ്ക്ക് വേണ്ടി അമ്പലം നിര്‍മിച്ചത്. ഇവിടെയുള്ള സാമന്തയുടെ പ്രതിമ സോഷ്യൽ മീഡിയകളിൽ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇപ്പോള്‍.

സാമന്തയുടെ ജന്മദിനത്തിലായിരുന്നു താരത്തിന്റെ ആരാധകൻ അമ്പലം തുറന്നത്. മയോസിറ്റിസ് എന്ന അസുഖം ബാധിച്ച താരത്തിന് വേണ്ടി പ്രാര്‍ഥിക്കാൻ നേരത്തെ സന്ദീപ് തീര്‍ഥയാത്ര നടത്തുകയും ചെയ്‍തിരുന്നു. സാമന്തയുടെ കരിയറിന്റെ തുടക്കം മുതലേ താൻ കടുത്ത ആരാധകനായിരുന്നുവെന്ന് സന്ദീപ് വ്യക്തമാക്കുന്നു.

നടിയുടെ ദയാവായ്‍പ് തന്നെ വളരെ ആകര്‍ഷിച്ചിരുന്നുവെന്നും ധാരാളം കുടുംബങ്ങളെ നടി സഹായിച്ചിട്ടുണ്ടെന്നും സന്ദീപ് വ്യക്തമാക്കുന്നു. അതേസമയം, ‘ശാകുന്തളം’ എന്ന ചിത്രമാണ് സാമന്തയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യായപ്പോള്‍ ‘ദുഷ്യന്തൻ’ മലയാളിയായ യുവ താരം ദേവ് മോഹനായിരുന്നു.