തമിഴിൽ ജി വി പ്രകാശ് കുമാറിന്റെ നായികയാകാൻ അനശ്വര

single-img
7 November 2022

മലയാള സിനിമയിലെ ശ്രദ്ധേയയായ യുവനടി അനശ്വര രാജൻ തന്റെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ്. ഇപ്പോൾ ഇതാ, ആദ്യമായി ഒരു തമിഴ് ചിത്രത്തില്‍ അനശ്വര രാജൻ നായികയാകുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

യുവനിരയിലെ പ്രശസ്തനായ ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അനശ്വര രാജൻ നായികയാകുന്നത്. ദിവ്യദര്‍ശനി, ഡാനിയലും ഈ സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉദയ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുമ്പോൾ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് ചിത്രം നിര്‍മിക്കുന്നത്. ഈ കമ്പനിയുടെ ആദ്യത്തെ തിയറ്റര്‍ ചിത്രവുമാണ് ഇത്. അടുത്ത വര്‍ഷം തിയറ്ററില്‍ എത്തുന്ന ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ സ്‍ട്രീം ചെയ്യും.