ജനങ്ങളിൽ നിന്ന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത് ; കൊല്ലം പിടിച്ചെടുക്കും: മുകേഷ്

single-img
27 February 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കൊല്ലത്ത് വിജയം ഉറപ്പെന്ന് എം മുകേഷ് . തനിക്ക് തികഞ്ഞ വിജയപ്രതീഷയുണ്ടെന്നും സി പി ഐ എം ഒരു സ്ഥാനാർത്ഥിയെ വെറുതേ നിർത്തില്ലല്ലോയെന്നും എം മുകേഷ് പറഞ്ഞു.

പ്രചാരണത്തിൽ തനിക്ക് ജനങ്ങളിൽ നിന്ന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നതെന്നും കൊല്ലം പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.