പോപ്പുലർ ഫ്രണ്ട് ഓഫിസിലെ റെയിഡ്; ഡൽഹിയിൽ അമിത് ഷായുടെ നേതിര്ത്വത്തിൽ ഉന്നത തല യോഗം

single-img
22 September 2022

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിന് പിന്നാലെ ഡൽഹിയിൽ അമിത് ഷായുടെ നേതിര്ത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ്, ആഭ്യന്തര സെക്രട്ടറി, NIA യുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുകയാണ്.

റെയിഡിന്റെ വിവരങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനയുമാണ് യോഗം എന്നാണു ലഭിക്കുന്ന വിവരം.

കേരളത്തിലും ദില്ലിയിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് എൻഐഎ നടപടി. ഇന്ന് പുലർച്ചെയാണ് പോപ്പുല‍ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് തുടങ്ങിയത്. കേരളത്തിൽ നിന്നടക്കം 106 പേർ കസ്റ്റഡിയിലായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ടിന് നേരെ ഇന്നോളം നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ അന്വേഷണ നടപടിയാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിൽ നിന്നും പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയാണ് ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ്‌ ബഷീർ, ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കമുള്ള നേതാക്കൾ എൻഐഎയുടെ കസ്റ്റഡിയിലാണ്.