ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു അമേരിക്ക;സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗണ്‍

single-img
14 December 2022

ദില്ലി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രതികരിച്ച്‌ അമേരിക്ക. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈന സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും സൈനിക നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികള്‍ക്കും പങ്കാളികള്‍ക്കും എതിരായ ചൈനയുടെ പ്രകോപനം വര്‍ദ്ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നുവെന്ന് പെന്റഗണ്‍ വാര്‍ത്തകാര്യ സെക്രട്ടറി പാറ്റ് റൈഡര്‍ പറഞ്ഞു. പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും പാറ്റ് റൈഡര്‍ വ്യക്തമാക്കി.