അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്‌ ബിജെപിയിൽ ലയിക്കുന്നു

single-img
16 September 2022

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോഗ്രസ് നേതാവുമായിരുന്ന അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ടശേഷം രൂപീകരിച്ച സ്വന്തം പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ്‌ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചു.പാർട്ടിയുടെ ലയനത്തോടൊപ്പം അമരീന്ദർ സിംഗിന്റെ മകൻ മകൾ ചെറുമകൻ എന്നിവരും ബിജെപിയിൽ ചേരും.

അവസാനം നടന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുൻപാണ് കോൺഗ്രസിൽ നിന്ന് രാജി വച്ച് അമരീന്ദർ സിംഗ് പുതിയ പാർട്ടിക്ക് രൂപം നൽകിയത്. കഴിഞ്ഞ ആഴ്ചയിൽ ലയനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അമരീന്ദർസിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു വർഷത്തിനപ്പുറം നടക്കാനുള്ള ലോകസഭ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് പി എൽ സി ബിജെപിയിൽ ലയിക്കുന്നത്.