സോഷ്യൽ മീഡിയയിൽ വൈറലായി അമല പോളിന്റെ പുതിയ ഓണ ചിത്രങ്ങൾ

single-img
10 September 2022

തെന്നിന്ത്യൻ ഭാഷകളിൽ വിജയക്കൊടി പാറിച്ച അമല പോൾ മലയാള സിനിമയിൽ അവസാനം അഭിനയിച്ചത് അച്ചായൻസ് എന്ന സിനിമയിലാണ്. മോഡലിങ്ങിലൂടെ തന്റെ കരിയർ ആരംഭിച്ച അമല ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തികഴിഞ്ഞു.

ഒരേസമയം അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം. സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിൽ മാത്രം അമ്പത് ലക്ഷത്തിൽ പരം ആരാധകരുണ്ട് അമലയ്ക്ക്. അതുകൊണ്ട് തന്നെ അമല ഇതിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയിൽ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഓണത്തിന് ശേഷം ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് അമലയുടെ പുത്തൻ ഓണ ചിത്രങ്ങൾ.സെറ്റ് സാരി അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായിട്ടാണ് അമല ഇതിൽ എത്തിയിട്ടുള്ളത് .വൈറലായ താരത്തിന്റെ ചിത്രങ്ങൾ താഴെ നൽകിയിട്ടുള്ള ലിങ്കിൽ കാണാം.

https://www.instagram.com/p/CiRekCVtFyx/?hl=en