69- ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം; മികച്ച നടനായി അല്ലു അർജുൻ; നടിമാരായി ആലിയ ഭട്ട്, കൃതി സനോൻ

69-ആം ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി അല്ലു അർജുൻ തിരഞ്ഞെടുക്കപ്പെട്ടു. ‘പുഷ്പ’ എന്ന സിനിമയിലെ പ്രകടനത്തിനാണ് അല്ലു അർജുൻ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്.
മികച്ച നടി ആലിയ ഭട്ട്, കൃതി സനോൻ എന്നിവർ പങ്കിട്ടു. ഗംഗുഭായ് കത്തിയവാഡി എന്ന സിനിമയിലെ പ്രകടനത്തിനാണ് ആലിയ ഭട്ട് പുരസ്‌കാരം നേടിയത്. മിമി എന്ന സിനിമയാണ് കൃതി സനോൻ പുരസ്കാരത്തിനർഹയാക്കിയത്.
ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥയെ പറഞ്ഞ ‘റോക്കട്രി: ദ നമ്പി എഫക്റ്റ്’ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടി. മികച്ച സംവിധായകൻ നിഖിൽ മഹാജൻ. മറാത്തി ചിത്രം ഗോദാവരിക്കാണ് പുരസ്‌കാരം. 2021ലെ ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് പ്രഖ്യാപിച്ചത്.
കീരവാണി (ആർആർആർ), ദേവിശ്രീ പ്രസാദ് (പുഷ്പ) എന്നിവർക്കാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം. പല്ലവി ജോഷി (ദി കശ്മീർ ഫയൽസ്), പങ്കജ് ത്രിപാഠി (മിമി) എന്നിവരെ മികച്ച സഹനടന്മാരായി തിരഞ്ഞെടുത്തു. മികച്ച ദേശീയോദ്ഗ്രധന ചിത്രത്തിനുള്ള പുരസ്‌കാരം കശ്മീർ ഫയൽസ് നേടി. ആർ ആർ ആർ ജനപ്രിയചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
കീരവാണി (ആർആർആർ), ദേവിശ്രീ പ്രസാദ് (പുഷ്പ) എന്നിവർക്കാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം. മികച്ച തിരക്കഥ ഷാഹി കബീർ നേടി. മലയാള ചിത്രം നായാട്ടിനാണ് നേട്ടം. മികച്ച പുതുമുഖ സംവിധായനുള്ള പുരസ്കാരം മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണുമോഹന് ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രം (ഫീച്ചർ) ആവാസവ്യൂഹം സ്വന്തമാക്കി. ഹോം എന്ന ചിത്രത്തിന് ഇന്ദ്രൻസ് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച അനിമേഷൻ ചിത്രം അദിതി കൃഷ്ണ ദാസിന്റെ ‘കണ്ടിട്ടുണ്ട്’. മികച്ച പരിസ്ഥിതി സിനിമ ഗോകുലം മൂവീസ് നിർമ്മിച്ച ‘മൂന്നാം വളവ്’.
ഭവൻ റബറി ( ചെല്ലാ ഷോ) മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലചിത്രം ഗാന്ധി ആൻഡ് കോ. ശ്രേയ ഘോഷാൽ (ഇരവിൻ നിഴൽ) മികച്ച ഗായികക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. കീരവാണിയുടെ മകൻ കാലഭൈരവ (ആർആർആർ) യാണ് മികച്ച ഗായകനുള്ള പുരസ്‌കാരം നേടിയത്.


