ദേശീയതലത്തില്‍ കോൺഗ്രസുമായി സഖ്യം വേണം; പാർട്ടികോൺഗ്രസിൽ സിപിഐ കേരളഘടകം

single-img
16 October 2022

ദേശീയതലത്തില്‍ രാഷ്ട്രീയപരമായി കോൺഗ്രസ് പാർട്ടിയുമായി സഖ്യത്തിനായി സിപിഐ കേരളഘടകം. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആവശ്യം ഉന്നയിച്ചത്. കേരളത്തിൽ സി പി എമ്മിന്‍റേത് പോലെ കോണ്‍ഗ്രസ് സഹകരണത്തില്‍ ഒളിച്ചുകളി വേണ്ടെന്നും ബദല്‍ സഖ്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു.

നിലവിൽ സിപിഐയിൽ 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കാന്‍ തീരുമാനം. നേരത്തെ കേരളത്തിലെ നേതൃത്വം പ്രായപരിധിയില്‍ നിലപാട് കടുപ്പിച്ചപ്പോഴും പാര്‍ട്ടി കോണ്‍ഗ്രസില്‍ പിടിവള്ളിയെന്തെങ്കിലും ഉണ്ടാകുമെന്നായിരുന്നു കെ ഇ ഇസ്മായില്‍ പക്ഷത്തെ പ്രതീക്ഷ. എന്നാല്‍ പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തുന്നത്.

സിപിഐ യുടെ നേതൃത്വത്തില്‍ യുവാക്കളില്ലെന്ന സംഘടന റിപ്പോര്‍ട്ടിയിലെയടക്കം ആത്മവിമർശനത്തിനൊടുവിലാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിക്കുന്നത്. അതേസമയം, . കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളില്‍ ഒരുപക്ഷേ ഇളവ് നല്‍കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വോട്ടെടുപ്പ് വേണ്ടിവരും.