അഴിമതി ആരോപണം തൊട്ട് തീണ്ടിയിട്ടില്ലാത്ത ആദർശധീരനായ നേതാവാണ് എകെ ആന്റണി: വി മുരളീധരൻ

single-img
8 April 2023

മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്ന പിന്നാലെ പിതാവും മുതിർന്ന കൺഗ്രസ് നേതാവുമായ എ കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ആദർശധീരനായ നേതാവാണ് ആന്റണിയെന്നും അഴിമതി ആരോപണം തൊട്ട് തീണ്ടിയിട്ടില്ലാത്ത നേതാവാണ് അദ്ദേഹമെന്നും മുരളീധരൻ പറഞ്ഞു.

കെ സുധാകരൻ്റെ കീഴിലെ സൈബർ സംഘമാണ് എ കെ ആൻ്റണിയെ ഇപ്പോൾ ആക്രമിക്കുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്തിന്റെ വികസനത്തിന് ബിജെപിയെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂവെന്ന് അനിൽ കെ ആന്റണി ഇന്ന് പറഞ്ഞു.

ഇക്കാര്യം മനസ്സിലാക്കിയത് കൊണ്ടാണ് താൻ അതിൽ പങ്കാളിയായതെന്നും അനിൽ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകാരനോട് തനിക്ക് ബഹുമാനമാണെന്ന് പറഞ്ഞ അനിൽ കോൺഗ്രസിലെ പല നേതാക്കളും ഒരു കുടുംബത്തിന് വേണ്ടി മാത്രമായാണ് ഇപ്പോൾ നിലകൊള്ളുന്നതെന്നും പ്രതികരിച്ചു.