ഏകീകൃത സിവിൽ കോഡ് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ പ്രധാനമന്ത്രി കൊണ്ട് വന്ന അജണ്ട: പികെ കുഞ്ഞാലിക്കുട്ടി

single-img
30 June 2023

ഏകീകൃത സിവില്‍ കോഡ് നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിരെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മറ്റൊന്നും പറയാനില്ലാത്തതിനാല്‍ പ്രധാനമന്ത്രി കൊണ്ട് വന്ന അജണ്ടയാണ് ഇതെന്നും മുസ്ലിം വിഭാഗത്തിന്റെ മാത്രം വിഷയമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഇതിനെ എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടിഅഭിപ്രായപ്പെട്ടു.

മണിപ്പൂരിൽ ഇപ്പോഴും തുടരുന്ന സംഘര്‍ഷങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. താൻ രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ അഭിനന്ദിക്കുന്നുവെന്നും മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, തമിഴ്‌നാട്ടില്‍ ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഏക സിവില്‍ കോഡിനെ എതിര്‍ക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ ഖാദര്‍ മൊയ്തീൻ അഭിപ്രായപ്പെട്ടു.. ജനങ്ങളെ വിഭജിക്കാനുള്ള തന്ത്രമാണ് പ്രധാനമന്ത്രിയുടേത്. എന്താണ് യുസിസി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.