അദ്വാനിയുടെ ഭാരതരത്ന രഥയാത്രയ്ക്കിടെ കൊല്ലപ്പെട്ടവരുടെ ശവക്കല്ലറയിൽ ചവിട്ടി നേടിയത്: ഉവൈസി

single-img
3 February 2024

ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിൽ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. അയോധ്യയിലേക്കുള്ള രഥയാത്രയ്ക്കിടെ കൊല്ലപ്പെട്ടവരുടെ ശവക്കല്ലറയിൽ ചവിട്ടിയാണ് അദ്വാനി ഭാരതരത്‌ന നേടിയതെന്ന് ഉവൈസി സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

രഥയാത്രയ്ക്കിടെ ഓരോ സ്ഥലത്തും കൊല്ലപ്പെട്ടവരുടെ എണ്ണം അടയാളപ്പെടുത്തിയ മാപ്പ് ഉൾപ്പെടെയായിരുന്നു ഉവൈസിയുടെ പോസ്റ്റ്. 1990 സെപ്റ്റംബർ 23 മുതൽ നവംബർ അഞ്ച് വരെയാണ് അദ്വാനി രഥയാത്ര നടത്തിയത്.

മുസഫർനഗർ-മൂന്ന്, ബിജ്‌നോർ-58, മീററ്റ്-എഴ്, രാംപൂർ-മൂന്ന്, അലിഗഢ്-മൂന്ന്, ജയ്പൂർ-47, വഡോദര-രണ്ട്, ബറൂച്ച്-1, രാമനഗരം-രണ്ട്, കർണാടക-30, ദേവാംഗരെ-ഒന്ന്, ബിദാർ-ഏഴ്, ഹൈദരാബാദ്-30, റാഞ്ചി-12, ഹൗറ-12, ഇൻഡോർ-12, കേണൽഗഞ്ച്-37, ലഖ്‌നോ-3, ഝാൻസി-1, പട്‌ന-നാല് എന്നിങ്ങനെയാണ് രഥയാത്രയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം.
സംഭവത്തിൽ ഒക്ടോബർ 23ന് ധൻബാദിൽവച്ച് അദ്വാനിയെ അറസ്റ്റ് ചെയ്തിരുന്നു. ആ സമയം ലാലു പ്രസാദ് യാദവ് ആയിരുന്നു ബിഹാർ മുഖ്യമന്ത്രി.