ഇനി മുതൽ സംയുക്ത എന്നാവും അറിയപ്പെടുക; ജാതിവാൽ ഒഴിവാക്കിയതായി നടി സംയുക്ത മേനോൻ

single-img
8 February 2023

തന്റെ പേരിൽ നിന്നും ജാതിവാൽ ഒഴിവാക്കി സിനിമാ താരം സംയുക്ത മേനോൻ. മേനോൻ എന്നുള്ള തൻ്റെ ജാതിപ്പേര് ഒഴിവാക്കുകയാണെന്നും ഇനി മുതൽ താൻ സംയുക്ത എന്നാവും അറിയപ്പെടുക എന്നും താരം പറഞ്ഞു. ധനുഷ് നായകനാവുന്ന ഏറ്റവും പുതിയ തമിഴ് സിനിമയായ വാത്തി എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സംയുക്തയുടെ പ്രഖ്യാപനം.

നേരത്തെ തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് കുറച്ചുനാൾ മുൻപ് സംയുക്ത ‘മേനോൻ’ എന്ന ഭാഗം ഒഴിവാക്കിയിരുന്നു. അതിന്റെ തുടർച്ച ആയാണ് താരത്തിൻ്റെ പ്രഖ്യാപനം. അഭിമുഖത്തിനിടെ സംയുക്ത മേനോൻ എന്ന് വിളിച്ച അവതാരകയെ തിരുത്തി തന്നെ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് താരം അറിയിക്കുകയായിരുന്നു.