നടി മീര വാസുദേവ് വിവാഹിതയായി; വരൻ ക്യാമറമാൻ വിപിൻ പുതിയങ്കം

single-img
25 May 2024

പ്രശസ്ത നടി മീര വാസുദേവ് വിവാഹിതയായി. പാലക്കാട് സ്വദേശിയായ സിനിമാ- ടെലിവിഷൻ ക്യാമറമാൻ വിപിൻ പുതിയങ്കമാണ് വരൻ. മീരയാണ് വിവാഹ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് എത്തിയത്. പാലക്കാട് സ്വദേശിയാണ് വിപിൻ. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം.

മീര നായികയായ കുടുംബവിളക്ക് ഉപ്പെടെയുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. ‘‘ഞങ്ങൾ ഔദ്യോഗികമായി വിവാഹിതരാണ്.ഞാനും, വിപിനും 21/04/2024-ന് കോയമ്പത്തൂരിൽ വച്ച് വിവാഹിതരായി, ഞാൻ വിപിനെ ശരിയായി പരിചയപ്പെടുത്താം…

പാലക്കാട് ആലത്തൂർ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ് (രാജ്യാന്തര അവാർഡ് ജേതാവ്). ഞാനും വിപിനും 2019 മേയ് മുതൽ ഒരേ പ്രോജക്റ്റിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾക്കറിയാം. ഒടുവിൽ ആ പരിചയം വിവാഹത്തിലെത്തി.

ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും 2-3 അടുത്ത സുഹൃത്തുക്കളും മാത്രമേ ഞങ്ങൾ പങ്കെടുത്തിരുന്നുള്ളൂ. എന്റെ പ്രഫഷനൽ യാത്രയിൽ ഏറ്റവും വലിയ പിന്തുണ നൽകിയ എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ അനുഗ്രഹീതമായ ഔദ്യോഗിക വാർത്ത പങ്കുവയ്ക്കുന്നു. എന്റെ ഭർത്താവ് വിപിനോടും നിങ്ങൾ അതേ സ്നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’–മീര വാസുദേവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

42വയസുള്ള മീരയുടെ മൂന്നാം വിവാഹമാണിത്. അരീഹ എന്നു പേരുള്ള മകനുണ്ട്. 2005ലാണ് വിശാൽ അഗർവാളിനെ മീര വിവാഹം ചെയ്തത്. അഞ്ച് വർഷത്തിന് ശേഷം ആ ബന്ധം വേർപിരിഞ്ഞു. 2012ൽ മോഡലും നടനുമായ ജോൺ കൊക്കനെ വിവാഹം ചെയ്തു. 2026ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിലെ കുഞ്ഞാണ് അരീഹ.