പാലക്കാട് ജില്ലയിലെ വിഭാഗീയത; പി കെ ശശിയുൾപ്പടെ മൂന്ന് നേതാക്കൾക്കെതിരെ നടപടി

single-img
27 June 2023

പാലക്കാട് ജില്ലയിലെ വിഭാഗീയതാ പ്രവർത്തനങ്ങളിൽ പാർട്ടി അന്വേഷണം നടത്തിയ ആനാവൂര്‍ നാഗപ്പന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിഭാഗീയതക്ക് കാരണക്കരായ നേതാക്കൾക്ക് എതിരെ നടപടി വേണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ശശി , വി കെ ചന്ദ്രൻ , ജില്ലാ കമ്മറ്റി അംഗം സി.കെ ചാമ്മുണി എന്നിവരാണ് വിഭാഗീയതക്ക് നേതൃത്വം നൽകിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിനെത്തുടർന്ന് പി.കെ ശശിയുൾപ്പടെ മൂന്ന് നേതാക്കൾക്കെതിരെ നടപടി. സ്വീകരിച്ചു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ ചന്ദ്രൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. അതേപോലെ, ജില്ലാ കമ്മറ്റി അംഗം സി.കെ ചാമ്മുണിയെ ജില്ലാ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന ജില്ല നേതൃയോഗത്തിലാണ് തീരുമാനം. ഗോവിന്ദൻ മാസ്റ്റർക്ക് പുറമെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശൻ , ആനവൂർ നാഗപ്പൻ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റ് , ജില്ലാ കമ്മറ്റി യോഗങ്ങളിൽ പങ്കെടുത്തു.