ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ ഡിസംബര്‍ 15 വരെ റിമാന്റ് ചെയ്തു

single-img
2 December 2023

കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ ഡിസംബര്‍ 15 വരെ റിമാന്റ് ചെയ്തു. പദ്മകുമാറിനെ കൊട്ടാരക്കര സബ്‌ജെയിലിലും ആനിത അനുപമ എന്നിവരെ തിരുവനന്തപുരം ആട്ടകുളങ്ങര വനിതാ ജയിലിലേക്കും മാറ്റും. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇതിനു പുറമെ തട്ടിക്കൊണ്ട് പോകലിനും കേസെടുത്തു.

സംസ്ഥാനം ഇതുവരെ കണ്ട സുപ്രധാന കേസാണ് കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു . 96 മണിക്കൂറിനുള്ളില്‍ പ്രതികളെ മുഴുവന്‍ പിടികൂടാന്‍ സാധിച്ചു. കേസില്‍ വഴിതിരിവായത് ആറുവയസുകാരി അബിഗേല്‍ പ്രതികളെ കുറിച്ച് നല്‍കിയ കൃത്യമായ വിവരണവും സഹോദരന്‍ ജോന്നാഥന്റെ ഇടപെടലുമാണെന്നും എഡിജിപി വ്യക്തമാക്കി.