കളമശേരിയിലെ അപകടം; എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

കളമശ്ശേരിയിൽ ചരക്കുതീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് എറണാകുളം–തൃശൂർ ഇടയിലെ റെയിൽ ഗതാഗതം ഏറെ തടസപ്പെട്ടു. നിലവിൽ കളമശ്ശേരിയിൽ ഒരു ട്രാക്ക് വഴിയാണ് ട്രെയിൻ ഗതാഗതം നടക്കുന്നത്, ഇതുമൂലം നിരവധി ട്രെയിനുകൾ മണിക്കൂറുകളോളം വൈകിപ്പോയി.
വൈകിയെത്തിയ പ്രധാന ട്രെയിനുകൾ:
കന്യാകുമാരി–പൂണെ എക്‌സ്പ്രസ് — 3 മണിക്കൂർ 25 മിനിറ്റ്
ആലപ്പുഴ–ചെന്നൈ സെൻട്രൽ — 2 മണിക്കൂർ
എറണാകുളം–ഷൊർണൂർ മെമു — 52 മിനിറ്റ്
മുംബൈ എൽ.ടി.ടി.–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ — 1 മണിക്കൂർ 18 മിനിറ്റ്
തിരുവനന്തപുരം–യശ്വന്ത്പുര്‍ എ. സി. എക്‌സ്പ്രസ് — 2.5 മണിക്കൂർ
ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് — 1 മണിക്കൂർ 44 മിനിറ്റ്
കന്യാകുമാരി–കെ.എസ്.ആർ. ബെംഗളൂരു — 2 മണിക്കൂർ
കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി — 1 മണിക്കൂർ 22 മിനിറ്റ്
വെള്ളിയാഴ്ച വൈകുന്നേരമാണ് കളമശ്ശേരിയിൽ ചരക്കുതീവണ്ടി പാളം തെറ്റി വൈദ്യുതിപോസ്റ്റിൽ ഇടിച്ചുകയറുന്നത്. ഷണ്ടിംഗ് പ്രവർത്തനത്തിനിടെയായിരുന്നു ഈ അപകടം.


