എബിവിപിയുമായി പിണങ്ങി; യുവാവിനെ എബിവിപിക്കാർ അടിച്ച്‌ ആശുപത്രിയിലാക്കി

single-img
24 March 2023

എബിവിപിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന്‌ പ്രവർത്തനത്തിൽനിന്നും വിട്ടു നിന്ന യുവാവിനെ എബിവിപിക്കാർ മർദിച്ചു. ഗുരുതരപരിക്കേറ്റ യുവാവ്‌ ആശുപത്രിയിൽ. കിഴൂർ ശ്രീ വിവേകാനന്ദ കോളേജിലെ മുൻ യൂണിയൻ സെക്രട്ടറിയും സജീവ എബിവിപി പ്രവർത്തകനുമായിരുന്ന കുന്നംകുളം കിഴൂർ തൈപ്പറമ്പിൽ വീട്ടിൽ ആദർശി(21)നാണ് മർദനമേറ്റത്.

കോളേജ് യൂണിയൻ മുൻ ചെയർമാൻ ഉൾപ്പെടെയുള്ള എബിവിപി പ്രവർത്തകരാണ്‌ മർദിച്ചത്‌. ഗുരുതരപരിക്കേറ്റ ആദർശിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാവിലെയാണ് സംഘം ചേർന്നെത്തിയവർ ആദർശിനെ ആക്രമിച്ചത്‌. എബിവിപി നേതൃത്വവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് നിലവിൽ പ്രവർത്തിക്കാത്തതിന്റെ വൈരാഗ്യമാണ് മർദനത്തിനു കാരണമെന്ന് ആദർശ് പറഞ്ഞു. രണ്ടാഴ്‌ച മുമ്പും ആദർശിനുനേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആദർശ് പറഞ്ഞു. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്‌തതായി ആദർശ് ആരോപിച്ചു.