അഭിരാമി മരിച്ചത് പേ വിഷബാധകാരണം; സ്ഥിരീകരണവുമായി പുനെയിലെ വൈറോളജി ലാബില്‍ നടന്ന പരിശോധന

single-img
5 September 2022

തെരുവ് നായ കടിച്ചതിനെ തുടർന്ന് തുടര്‍ന്ന് ചികിത്സയിലിരിക്കെ പത്തനംതിട്ട പെരുനാട് സ്വദേശിനി 12 വയസുകാരി അഭിരാമി മരിച്ചത് പേ വിഷബാധമൂലമാണെന്ന് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ പുനെയിലെ വൈറോളജി ലാബില്‍ നടന്ന പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്.

ഇന്ന് ഉച്ചയോടെയായിരുന്നു മരണുണ്ടായത്. പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കഴിഞ്ഞ മാസം 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

ആയയുടെ ആക്രമണത്തിൽ ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.